Wednesday, March 31, 2010

മോഹം


മേടമിങ്ങെത്തി, ഞാനും വരാമിനി
കൊന്നകള്‍ പൊന്‍കണി
ഏന്തി നില്‍ക്കുന്നൊരാ
ഊഷര ഭൂമിതന്‍ ഭാവ ഗീതങ്ങല്‍ക്കിനി
നുതനമായൊരു രാഗം പകരുവാന്‍.
പാടുന്നുവെന്റെ വിഷുപക്ഷീയനാരതം
പാടിപ്പതിഞ്ഞതാം ശീലുകളിപ്പോഴും.
ഓര്‍മച്ചിറകിന്റെ ക്ഷീണമകറ്റുവാന്‍
മോഹനച്ശായയില്‍ കോള്‍മയിര്‍ കൊള്ളുവാന്‍
കാടുകളന്യമായ്
എന്നാലും വയ്യെന്റെ
എവിടെയോ പൂക്കുന്ന
പൂങ്കുയില്‍ പാടുന്ന പൂമരം
തേടിയലയാതെനിക്കിനി.

Saturday, March 27, 2010

അവളും അവനും.

നിഴലുകള്‍ നൃത്തം വക്കുന്ന വഴിയില്‍
അവള്‍ തനിച്ചായിരുന്നു.
നെഞ്ചിലൊരു കൂട് വക്കാമോ?
അവന്‍ ചോദിച്ചു.
പറയു പരിമിതികള്‍?
അവള്‍ മൊഴിഞ്ഞു.
സ്വപ്നങ്ങള്‍ കൊണ്ടൊരു
കൊട്ടാരം പണിയാം ഞാന്‍,
അവന്‍ പറഞ്ഞു.
ഇല്ല, കാല്പ്പനീകതയില്‍ കഴമ്പില്ല.
അവളൊരു മാലാഖയായ് മറഞ്ഞു.

Thursday, March 18, 2010

വിഷു

വിഷു
വിഷുവൊരുങ്ങി വന്നെത്തിയെന്‍
നെഞ്ച്ജിലെ നോവില്‍
തഴുകാനൊരുപിടി
കിങ്ങിണി കൊന്ന പൂങ്കുലയുമായി.
ജീവന്‍റെ നാനാര്‍ത്ഥ മുകുളങ്ങള്‍ തേടി
മേടവും പടികടന്നെത്തി നില്‍പ്പു.
ഹൃത്തിലെ അഗ്നിയായ്
ഓരോലപ്പടക്കവും
നീരിപ്പുകഞ്ഞു നിന്നു.
കണ്ണന്‍റെ മന്ദസ്മിത പ്രഭയൊരു
വിഷുക്കണിയായി
നിറഞ്ഞുവെന്‍ ഹൃത്തടത്തില്‍.
പൊന്നുരുളിയില്‍ കണിയുമൊരുക്കി
കണ്ണുകള്‍ പൊത്തിയെന്നമ്മതന്‍
സ്നേഹം പിടിച്ചിരുത്തി.
നിസ്സീമ സ്നേഹ തീര്‍ത്ഥത്തിന്‍
കുളിരിന്‍ നിനവുമായ്
മോഹം നിറച്ചു തരിച്ചു നില്‍പ്പു.

Friday, March 12, 2010

ഒഴുക്ക്

ഒരിക്കല്‍ കടലൊരു
മഹാനദിയുടെ ഒഴുക്ക്
കടം വാങ്ങി.
അര്‍ത്ഥങ്ങളുടെ നിരര്‍ത്ഥതയില്‍
അടിയൊഴുക്കുകള്‍
പിന്നെ ഒന്നായ്‌ മര്‍മ്മം തിരഞ്ഞു.
തീരത്തെ മരത്തില്‍ തപസ്സിരുന്ന
മോഹമാണ് അതാദ്യം കണ്ടത്.
ഞാനില്ല അവിടേക്ക്
മനസ്സൊരു അലിയാത്ത കല്ലാവും.

Wednesday, March 10, 2010

കഥകള്‍.

കഥ പറയാന്‍ വയ്യ,
ചുണ്ടുകള്‍ ചുവക്കും.
കേള്‍ക്കാത്ത കഥയുടെ ആഴം
ആരോടും പറയരുത്.
ഉണ്മയുടെ കറുപ്പാണ്
പറയാത്ത കഥകള്‍.
ഒളിച്ചിരുന്നു കേട്ടതല്ല
മുവന്തിയില്‍ മുത്ത്‌ കോര്‍ത്ത
പൊരുളിന്‍റെ പഴം കഥ,
ആരോ പറഞ്ഞത്.

വിചാരം

മോഹ മന്ത്രണങ്ങള്‍
താഴ്വാരത്തിലെ പ്രതലത്തില്‍
മൂകതയിലെ സംഗീതം തിരഞ്ഞു.
പ്രപഞ്ചം ഇനിയും
തുറക്കാത്ത വാതില്‍.
അഗ്നി ചിറകുകള്‍ കടം വാങ്ങി
നാളെ ഞാനും പറക്കും.
ഒരു മൂവായിരം ശപഥങ്ങളുടെ
മുള്‍ പടര്‍പ്പിന്‍റെ ശാന്തതയിലേക്ക്
നീയും വരുന്നോ?