വിഷു
വിഷുവൊരുങ്ങി വന്നെത്തിയെന്‍
നെഞ്ച്ജിലെ നോവില്‍
തഴുകാനൊരുപിടി
കിങ്ങിണി കൊന്ന പൂങ്കുലയുമായി.
ജീവന്‍റെ നാനാര്‍ത്ഥ മുകുളങ്ങള്‍ തേടി
മേടവും പടികടന്നെത്തി നില്‍പ്പു.
ഹൃത്തിലെ അഗ്നിയായ്
ഓരോലപ്പടക്കവും
നീരിപ്പുകഞ്ഞു നിന്നു.
കണ്ണന്‍റെ മന്ദസ്മിത പ്രഭയൊരു
വിഷുക്കണിയായി
നിറഞ്ഞുവെന്‍ ഹൃത്തടത്തില്‍.
പൊന്നുരുളിയില്‍ കണിയുമൊരുക്കി
കണ്ണുകള്‍ പൊത്തിയെന്നമ്മതന്‍
സ്നേഹം പിടിച്ചിരുത്തി.
നിസ്സീമ സ്നേഹ തീര്‍ത്ഥത്തിന്‍
കുളിരിന്‍ നിനവുമായ്
മോഹം നിറച്ചു തരിച്ചു നില്‍പ്പു.
വിഷുക്കണി നേരത്തെ തന്നെ ഒരുക്കി വച്ചു അല്ലെ ? നന്നായിരിക്കുന്നു.
ReplyDelete