കഴമ്പുള്ള ചിലത് പറഞ്ഞു
കഥയില്ലാത്ത കാവല്‍ക്കാരന്‍.
ചിലങ്ക കെട്ടാന്‍ മറന്നതും
ഏണിപ്പടികള്‍ മാഞ്ഞുപോയതും
മിഴികളില്‍ വിരസത കൂടുവച്ചതും
സ്നേഹത്തിന്‍റെ അരുതായ്കയും
പരിഭവ ചില്ലുകള്‍ കറുത്തതും
വൃക്ഷത്തിലെ കൂട്
കിളി നിരസിച്ചതും
കൊയ്യാന്‍ വന്ന പറവകള്‍
ചായം തേക്കാത്ത മനസ്സ്
കൊത്തിപ്പറന്നതും
നിഴലിനെ ആദ്യം നീ
നിരാകരിച്ചതും
അടിയോഴുക്കായ്
കടല്‍ കരഞ്ഞതും
ഒക്കെ മറന്നതും പുതിയ കഥ.
ഒരു പുതിയ വായനാനുഭവം ......
ReplyDeleteഎഴുത്ത് രീതി നന്നായി. മറ്റെവിടെയോ താങ്കളെ വായിച്ചതായോര്‍ക്കുന്നു.
എന്റെ "തെളിവിന്" ബ്ലോഗില്‍ വന്നു പോയതില്‍ സന്തോഷം !
nannaittudde
ReplyDelete