കറുത്ത കാറ്റ് വന്ന്
പച്ചിലകളൊക്കെ
പെറുക്കി മാറ്റുമ്പോള്‍,
സുഷിരമുള്ള മനസ്സ് തളച്ചിടാന്‍,
ഗോപുരത്തിന്റെ മുനമ്പ് .
നാളെ സൂര്യന്‍ ചാരക്കണ്‍
മുഖം മൂടി അണിയും.
അനിവാര്യമായ യാത്രയില്‍
ദുര്‍ഘടമായ പാതയോരത്തെ
സത്രത്തിലെ, ഇടുങ്ങിയ ഇടനാഴിയില്‍
നിറം മങ്ങിയ വൃത്തം വരച്ച്
കിളിവാതിലിന്റെ ഇരുപാളിയും
ചേര്‍ത്തടക്കുമ്പോള്‍,
നീയൊരു നിര്‍മല.
No comments:
Post a Comment