മേടമിങ്ങെത്തി, ഞാനും വരാമിനി
കൊന്നകള്‍ പൊന്‍കണി
ഏന്തി നില്‍ക്കുന്നൊരാ,
ഊഷര ഭൂമിതന്‍ ഭാവഗീതങ്ങൾക്കിനി
നൂതനമായൊരു രാഗം പകരുവാന്‍....
കൊന്നകള്‍ പൊന്‍കണി
ഏന്തി നില്‍ക്കുന്നൊരാ,
ഊഷര ഭൂമിതന്‍ ഭാവഗീതങ്ങൾക്കിനി
നൂതനമായൊരു രാഗം പകരുവാന്‍....
വിഷുവൊരുങ്ങി വന്നെത്തിയെന്‍
നെഞ്ചിലെ നോവില്‍
തഴുകാനൊരുപിടി,
കിങ്ങിണിക്കൊന്നപ്പൂങ്കുലയുമായി.
നെഞ്ചിലെ നോവില്‍
തഴുകാനൊരുപിടി,
കിങ്ങിണിക്കൊന്നപ്പൂങ്കുലയുമായി
പാടുന്നുവെൻറെ വിഷുപ്പക്ഷീയനാരതം
പാടിപ്പതിഞ്ഞതാം ശീലുകളിപ്പോഴും.
പാടിപ്പതിഞ്ഞതാം ശീലുകളിപ്പോഴും.
ഹൃത്തിലെ അഗ്നിയായ്
ഓരോലപ്പടക്കവും
നീറിപ്പുകഞ്ഞു നിന്നു.
ഓരോലപ്പടക്കവും
നീറിപ്പുകഞ്ഞു നിന്നു.
നിസ്സീമ സ്നേഹതീര്‍ത്ഥത്തിന്‍
കുളിരുമായ്, കണിയുമൊരുക്കി,
കുളിരുമായ്, കണിയുമൊരുക്കി,
കാത്തിരിക്കുവാനിന്നെന്നമ്മയില്ല.......
No comments:
Post a Comment