മാത്രനേരം ഇടം തേടി വീണ്ടും
യാത്ര പോകും ജീവതാളബോധം.
ഗാനത്തിനൊത്തൊരു
യാത്ര പോകും ജീവതാളബോധം.
ഗാനത്തിനൊത്തൊരു
നൃത്തമെന്നോതി,
പൊയ്കാലിലെന്തിനീ ചിലങ്ക കെട്ടി?
ഊഷരമല്ലെന്‍ ഹൃദയം തരളിതംഗാത്രമുഴലുന്നു വിമോഘമായി.
ചെറുമഴ കാറ്റില്‍ നനഞ്ഞ കണ്‍പീലി
സലോലം തലോടുമീ,
മന്ദസമീരനുമനന്യ സൌമ്യം.
പാടാന്‍ വിതുമ്പുന്ന ഈണങ്ങളങ്ങനെ
പേരറിയാപ്പക്ഷി നീ പാടിടുമ്പോള്‍,
കാണാപ്രപഞ്ചത്തെ വര്‍ണ്ണപ്രളയത്തിന്‍
പൂത്തപാഴ്വള്ളിതന്‍ ഊഞ്ഞാലതിൽ,
പൊന്നിന്‍ കിനാക്കളെ തൊട്ടു തൊട്ടങ്ങനെ
ഏതോ പുതുവര്‍ണ്ണ നേരിനായി
ആരോരുമറിയാതനസ്വൂത-
മാടിത്തളര്‍ന്നു മനസ്സുലഞ്ഞു.
ഇല്ലിനി സ്വപ്നത്തിന്‍
ഇല്ലിനി സ്വപ്നത്തിന്‍
നേര്‍വഴിത്താരയില്‍
തീവ്രമാം നോവിന്‍റെ മുള്‍മുനകള്‍....
സമരസമാകൂ, പടിവാതില്‍
തീവ്രമാം നോവിന്‍റെ മുള്‍മുനകള്‍....
സമരസമാകൂ, പടിവാതില്‍
മലര്‍ക്കെ തുറന്നു വിളിക്കയായി
ഒരു മുളം കുഴലിന്‍ നാദമായ് വന്നെന്‍
ഹൃദയവിപഞ്ചിക മീട്ടി മെല്ലെ,
മസ്രുണമാം മൃദുസ്മേര കടാക്ഷങ്ങള്‍
ഏകിടും നൂതന ഭാവനകള്‍....
ഒരു മുളം കുഴലിന്‍ നാദമായ് വന്നെന്‍
ഹൃദയവിപഞ്ചിക മീട്ടി മെല്ലെ,
മസ്രുണമാം മൃദുസ്മേര കടാക്ഷങ്ങള്‍
ഏകിടും നൂതന ഭാവനകള്‍....
No comments:
Post a Comment