ശ്രദ്ധയോടെ ഉണ്ടാക്കി, തണുപ്പിച്ചു ഭരണിയിലാക്കി വയക്കെട്ടി, വെള്ളം നിറച്ച പാത്രത്തിൽ ഇറക്കി വയ്ക്കുന്ന, മോരോഴിച്ച കൂട്ടാന്റെ വാസന.
ചേമ്പിൻ തണ്ടുകൊണ്ടുള്ള പുളിം കറിയുടെ സ്വാദ് ..........
വറുത്തരച്ച വെണ്ടക്കായ സാമ്പാറിന്റെ രുചിയൂറുന്ന മണം.
നാലുമണി പലഹാരമായി ചിലപ്പോൾ കിട്ടിയിരുന്ന നാളികേരപ്പൂളും വറുത്ത അരിമണിയും .
നിശ്ശബ്ദയായി, സ്നേഹം ചാലിച്ച് വിളമ്പി വച്ച്, വയറു നിറയെ ഊട്ടിയിരുന്ന ആ കൈകളെയാണ് ഇന്നലത്തെ വിഭവ സമൃദ്ധമായ ഓണസദ്യയിൽ, എത്ര തിരഞ്ഞിട്ടും എനിക്ക് കണ്ടെത്താനാവാഞ്ഞതും........
ആ അതിരുചിയുടെ ഗന്ധം, എന്നെന്നേക്കുമായി വിടപറഞ്ഞു പോയി........
No comments:
Post a Comment