മറുപുറങ്ങള്‍ തിളങ്ങുമ്പോള്‍
തിരിച്ചറിവുകള്‍ വിവരിക്കപ്പെടുന്നു.
കാഴ്ചകളുടെ മനോഹാരിതയില്‍
സത്യങ്ങള്‍ തമസ്കരിക്കപ്പെടുന്നു.
ഒരുങ്ങിയിറങ്ങുന്ന ചേതനകള്‍,
വിഫലഗാനം പോലെ
മാഞ്ഞ് പോയതെന്ത്?
എന്നിട്ടും അവ്യക്തമായ പാദമുദ്രകള്‍
തളരാതെ, സ്വപ്നങ്ങളുമേന്തി
പ്രയാണം തുടരുന്നു.
No comments:
Post a Comment