ഓണത്തിന്‍റെ ഉത്സാഹത്തിനിടയിലും, നേര്‍ത്തൊരു രോദനത്തിന്‍റെ അലയൊലി ശ്രവിക്കുന്നു ഞാന്‍. കാത്തിരുന്നു തളര്‍ന്ന, കാഴ്ച മങ്ങിയ ആ കണ്‍കളില്‍ വിഷാദം കൂട് വച്ചിരിക്കും. എന്നിട്ടും പ്രതീക്ഷയുടെ കുട നിവര്‍ത്തി ഉമ്മറ വാതിലില്‍ ചാരി നില്‍ക്കുന്നത് എന്‍റെ അമ്മയല്ലേ? നാളെ ഓണമാണ്.ഓടിയെത്താനാവാതെ കാതങ്ങള്‍ക്കകലെ ഞാനും.........
No comments:
Post a Comment