വൃശ്ചികകാറ്റ് ഇന്ന് സംഗീതം മൂളിയെത്തി. പുതിയ വര്‍ണപുഷ്പങ്ങള്‍ മഞ്ഞിന്‍ കണങ്ങള്‍ ഏന്തി മന്ദഹസിക്കുന്നു.പിന്നെ തെളിഞ്ഞ നീലാകാശവും. ചിന്തകള്‍ കൈമോശം വന്നിട്ടില്ല. അവ്യക്തതയുടെ മുടുപടം നേര്‍ത്തതാണ്. ഇളകിയിളകിത്തെളിയുന്ന ആ സങ്കല്‍പ്പ ചിത്രത്തിന് മുഖമുണ്ടാകുമോ? ഇല്ലെങ്കില്‍ സൂര്യനെ പോലെത്തെ ഒരു കണ്ണ്?
No comments:
Post a Comment