ജനലിന് പുറത്തെ പൂ മരത്തിലിരുന്നു മധുരമായി പാടുകയാണൊരു പൂങ്കുയില്‍. കൊന്നപ്പുവിന്‍റെ മനോഹാരിതയും, കണിയൊരുക്കലിന്‍റെ തിരക്കും കാതങ്ങള്‍ക്കകലെ. ഇവിടെ വിഷുപക്ഷിയുടെ പാട്ടും അമ്മയുടെ അളവറ്റ വാത്സല്യരേണുക്കളുമില്ല.പൂന്തോട്ട നഗരത്തില്‍ ഏകാന്തതയെ നെഞ്ചിലടക്കി, സങ്കടം ചാലിച്ച കളഭക്കുറി നാളെ ഞാന്‍ നെറ്റി യിലണിയുക തന്നെ ചെയ്യും.നാളെ വിഷുവാണ്..........
No comments:
Post a Comment