അപ്പോട്ടന്റമ്മേ, എപ്പളാ നമ്മള്‍ പോവ്വാ?
വെയിലൊന്ന് ചായട്ടെ, ന്നിട്ട് പുറപ്പെടാം ട്ടോ.
കുത്തനേള്ള കയറ്റാത്. ഞാന്‍ കൈയ്യ് പിടിക്കണോ?
വേണ്ടാ, ഞാന്‍ ഓടിക്കയറാം.
ഔ, ഇവടൊക്കെ നിറച്ചു മരൂം ചെടീം.
ഇതിനാ കാട് ന്ന് പറയാ.
ഈ വഴി എന്താ ത്ര ചെറുത്?
ഇതിലെ വാഹനങ്ങള്‍ ഒന്നും വരില്ല, അതോണ്ടാ.
ഹായ്, താ ഒരു മൊയല്, ന്നെന്നെ സൂക്ഷിച്ചു നോക്കുനു.
ഞാന്‍ അതിനെ പിടിക്കട്ടെ?
അസ്സലായി, അതിന്‍റെ കുട്ട്യോളുണ്ടാവും മടെല്.
ജീവ്വ്യോളെന്നും ഉപദ്രവിക്കാന്‍ പാടില്ല.
ഈ മരങ്ങളൊക്കെ എങ്ങനാ ഉണ്ടായേ?
മരത്തിലൊക്കെ കിളികളെ കണ്ടില്ലേ?
അവ പഴങ്ങളൊക്കെ കൊത്തിത്തിന്ന് വിത്ത് താഴെക്കിടും.
മഴ പെയ്യുമ്പോള്‍ അതൊക്കെ മുളക്കും.
മഴ പെയ്യുമ്പോള്‍ ജീവ്യോളക്കെ ന്താ ചെയ്യാ?
ചിലതൊക്കെ കൂടുണ്ടാക്കും.
പക്ഷികള്‍ ചിറകിലൊക്കെ ഒരെണ്ണ പുരട്ടി മരക്കൊമ്പില്‍ ഇരിക്കും.
അപ്പൊ നനയില്ല.
അവരെങ്ങനാ ചോറുണ്ണാ?
അവര്‍ക്കാവശ്യമുള്ളതൊക്കെ ഈ കാട് കൊടുക്കും.
കാടുണ്ടങ്കിലെ നാടുണ്ടാവൂ.
കുട്ടി നടന്ന് ക്ഷീണിച്ചോ,ത്തിരി നേരം ന്നാ ഈ പാറപ്പൊറത്തിരിക്കാം .
ഇതണ്ടോ, ഒരു ചെടീല് ചെറിയ പഴങ്ങള്‍.
ആ, അതിന് മുള്ളം പഴം ന്നാ പറയാ.
പൊട്ടിച്ചു തിന്നോളൂ ട്ടോ.
ദാ, ആ പാറയിടുക്കില്‍ കൂടി വെള്ളം വരുന്ന കണ്ടോ?
നമുക്ക് ഇത്തിരി കുടിക്കാം.
ബടെ പാമ്പുണ്ടാവോ?
ണ്ടാവും.ന്നാലും പേടിക്കണ്ട.
ചവിട്ടാതെ നോക്ക്യാ മതി.
താഴെ പാടം കണ്ടോ?
അത് കടന്നാ നമ്മള് വീടെത്തും.
ന്താ ഈ വീടൊക്കെ ഇത്ര ചെറുത്?
പട്ട കൊണ്ടും വൈക്കോല്‍ കൊണ്ടും മേഞ്ഞ വീടാത്.
ന്താ വേലീലു വിരിച്ചിട്ടിരിക്കന്? ഈ മുണ്ട് പോലെ നിറല്ല്യല്ലോ?
അവടെ താമസിക്കണോരു പാടത്തു പണിയുന്നോരാ.
കീഴാന്നര് ന്ന് പറയും.അവര്‍ക്ക് അധികം തുണി ഒന്നും ഉണ്ടാവില്ല.
അവര് പണി കഴിഞ്ഞു വന്നു തിരുമ്പി തോരീട്ട മുണ്ടാ അത്.
നമ്മള് വീടെത്തി.
ന്തിനാ ഈ ആടു കരേന്?
ഞാന്‍ പോരുമ്പ അതിന്‍റെ കുട്ട്യേ കൂട്ടിലാക്ക്യെര്‍ന്നു.
അതിനെ കാണാഞ്ഞിട്ട് കരയാ..
ആ, ങ്ങളു വന്നോ അമ്മൂട്ട്യമ്മേ?
ഞാന്‍ നാള്യാരൊക്കെ ഇട്ടു വച്ച് ട്ടോ.
ശരി, സൈതാല്യേ.
പിന്നേയ്, പോയിട്ട് ആമിനീം, റാഫീം ഇങ്ങട് പറഞ്ഞേക്കൂ ട്ടോ.
ഇവിടെ കുട്ടിക്ക് കളിക്കാന്‍ ആരൂല്യ.
അപ്പോട്ടന്റമ്മേ,
ന്താ കുട്ടി?
ഇബടെ സ്കൂള്‍ ണ്ടോ?
ണ്ടല്ലോ.
ക്ക് ബടെ പഠിച്ചാ മതി......
അവസാനിക്കാത്ത മധുരസ്മരണകള്‍.......എന്‍റെ സ്വന്തം.
No comments:
Post a Comment