കുണ്ടന്‍ കിണറ്റില്‍
കുറുവടി പോയാല്‍
കുമ്പിട്ടെടുക്കും
കുമ്മാട്ടി.
കുമ്മാട്ടിക്കൊരു
പുടവ കൊടുത്താല്‍
എല്ലാവര്‍ക്കും
സന്തോഷം.
.......................................................
തള്ളെ, തള്ളേ
എങ്ങുട് പോണൂ ?
ഭരണിക്കാവില്‍
നെല്ലിന് പോണൂ.
അവിടത്തെ തമ്പുരാന്‍
എന്ത് പറഞ്ഞു?
തല്ലാന്‍ വന്നൂ,
കുത്താന്‍ വന്നൂ
ഓടിയൊളിച്ചു
കൈതക്കാട്ടില്‍.
കൈത എനിക്കൊരു
പൂവ്വ് തന്നു.
പൂവ്വ് കൊണ്ട്
മാടത്തില്‍ വച്ചു.
മാടം എനിക്കൊരു കുല തന്നു.
കുല കൊണ്ട്
പത്തായത്തില്‍ വച്ചു.
പത്തായം എനിക്കത്
പഴുപ്പിച്ചു തന്നു.
അതിലൊരു പഴം
കുമ്മാട്ടി തിന്നു.
ആറപ്പൂവോ.......
(സമ്പാദനം)
No comments:
Post a Comment