രാത്രി വന്നണഞ്ഞു .വീശിയടിക്കുന്ന കാറ്റില്‍ ജാലകവിരികള്‍ ആടി ആടി എന്തോ പറയാന്‍ ശ്രമം നടത്തുന്നത് അവഗണിക്കാം.ശീതികരിക്കാത്ത മനസ്സ് കൈമോശം വന്നെന്നു വെറുതെ നടിക്കാന്‍ ആവുമെന്ന് ഒട്ടും ഉറപ്പില്ല.കണക്കുകള്‍ ആശാവഹമല്ല. വ്യര്‍ത്ഥത ഒന്നിനെയും സ്വായത്തമാക്കില്ല.വിദുര സ്വപ്നങ്ങളില്‍ വ്യക്തതയില്ല. വിരലുകള്‍ വഴങ്ങാത്ത ഞാനോ ഈ ചിത്രകാരി?
Thursday, February 24, 2011
തോല്‍വി
വിതുംബാതിരിക്കാം
ആഴിപോലെ ഒളിപ്പിക്കാം
പഴമയില്‍ പരതാം
മുനമ്പില്‍ കാവലാകാം
പാതിയും ഇല പൊഴിഞ്ഞ
പാഴ് മരവുമാകാം
ഇന്നലെകള്‍ മറക്കാം.
വഴികള്‍ തുറക്കാം
മാപ്പിന്റെ ജാലകം
പാതി ചാരാം
വിഹ്വലതകളെ പുണരാം.
അപദാനങ്ങള്‍ പാടാം
കപടത കാണാതിരിക്കാം
കാടുകള്‍ വളര്‍ത്തി എടുക്കണം
സ്വാര്‍ത്ഥതയെ ഒളിപ്പിക്കാന്‍.
Tuesday, February 22, 2011
തനിയെ.
നട്ടുച്ചയ്ക്ക് നിഴലില്ലാത്ത
നാട്ടു പാതയില്‍ നിന്നത്
മുള്ളുകളില്‍ ചവിട്ടി.
ഭാരം തോന്നാന്‍ തോളിലൊരു
മാറാപ്പില്ല.
തുന്നി കുട്ടിയ തുണി സഞ്ചിയില്‍
മിടിക്കാത്ത മനസ്സുണ്ട്.
തീരെ ഉണങ്ങിയത്.
തര്‍ക്കങ്ങള്‍ക്കൊടുവില്‍
പടിയിറങ്ങുമ്പോള്‍
ആരും കാണാതെ
കവര്‍ന്നെടുത്തത്.
കരിയില കുട്ടിലേക്കെറിയില്ലത്.
കുട്ടികള്‍ വിഷമിക്കും.
നാളെ അനുശോചന യോഗത്തില്‍
പിന്നെ അവരെന്തു പറയും.
മഴ പെയ്തൊഴിയട്ടെ
അവള് വരാതിരിക്കില്ല.
Sunday, February 20, 2011
അടയാളം
നനഞ്ഞൊരു കടലാസില്‍
നാല് മടക്കാക്കി
അടയാളം വച്ച്,പേരെഴുതാന്‍ മറന്ന്,
നടുമുറ്റത്തെ കല്ക്കുഴലിനരികത്ത്
കാണില്ലെന്ന് നിരീച്ച്
വെറുതെ ചിരിച്ച്
കാത്തിരുന്നു, നീ വരാതിരിക്കാന്‍.
മഴയത്തിറങ്ങി മനസ്സ് കളയരുതേ...
വെറുതെ
.നീ
വിചാരങ്ങള്‍ക്കൊക്കെ
ചെറുതും വലുതുമായ
പൊട്ടുകള്‍ കുത്തി.
ചിലതൊക്കെ കടുത്ത വര്‍ണം.
മുഖമില്ലാതെ തമ്മിലറിഞ്ഞത്
എപ്പോളായിരുന്നു?
ഇനി വെറും നിലത്തു
ചുള്ളികമ്പുകള്‍ ചേര്‍ത്ത് വച്ച്
കുട് പണിയാതിരിക്കാം...
ഇന്ന് മഴ വരില്ല.നീയും.....
***********************************
കാഴ്ച.
ദളങ്ങളൊക്കെ പൊഴിയും
എന്നുറപ്പാണ്.വിത്തുകള്‍
ഉറക്കം നടിക്കുകയും.
തായ് വേരിന്റെ അരികിലായി
അകത്തേക്ക് തുറക്കുന്ന
ജാലകത്തില്‍ ദ്വാരമിടാം.
തന്മാത്രകള് ചേര്‍ത്ത് വക്കാം.
വിചാരങ്ങളെ ചാരി നിര്‍ത്താം
.പ്രതലത്തിലാകെ മഷി തണ്ട്
പടര്‍ത്തണം.,ഇനി പുഴയിലേക്കിറങ്ങാം.
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.
പു കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്.
പെരു മഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?
**********************************************
വെറുതെ
മനസ്സ് വെറുതെ
പാടിക്കൊണ്ടിരുന്നു.
ചില അക്ഷരങ്ങളുടെ
ഭാരം കൊണ്ട് വാക്കുകള്‍
മെരുങ്ങാതായി.
അപ്പോളാണ്
പാദസരങ്ങള്‍ കിലുക്കി,
കരിയിലകളോട്
കിന്നാരം ചൊല്ലി,
എന്നെ നെഞ്ചിലൊതുക്കി ,
നല്ല ഒഴുക്കും തണുപ്പും....
***********************************
വിലക്കുകള്‍
മേഘങ്ങളെ തഴുകാനല്ല
കാറ്റിന്റെ ചിറകുകള്.
മനസ്സിന്റെ ജാലകം
അടച്ചും തുറന്നും,
ചിത്രമെഴുതിയും
വൃത്തം വരച്ചും ഓടി ഓടി...
.അവ്യക്തമായി
കഥ പറഞ്ഞും ഒപ്പം നടന്നു.
വിലക്കുകള്‍ മാഞ്ഞു പോകും,
എന്നാലും ,
തടുക്കാന്‍ മലകളുണ്ടാവണം.
വിചാരങ്ങള്‍ക്കൊക്കെ
ചെറുതും വലുതുമായ
പൊട്ടുകള്‍ കുത്തി.
ചിലതൊക്കെ കടുത്ത വര്‍ണം.
മുഖമില്ലാതെ തമ്മിലറിഞ്ഞത്
എപ്പോളായിരുന്നു?
ഇനി വെറും നിലത്തു
ചുള്ളികമ്പുകള്‍ ചേര്‍ത്ത് വച്ച്
കുട് പണിയാതിരിക്കാം...
ഇന്ന് മഴ വരില്ല.നീയും.....
***********************
കാഴ്ച.
ദളങ്ങളൊക്കെ പൊഴിയും
എന്നുറപ്പാണ്.വിത്തുകള്‍
ഉറക്കം നടിക്കുകയും.
തായ് വേരിന്റെ അരികിലായി
അകത്തേക്ക് തുറക്കുന്ന
ജാലകത്തില്‍ ദ്വാരമിടാം.
തന്മാത്രകള് ചേര്‍ത്ത് വക്കാം.
വിചാരങ്ങളെ ചാരി നിര്‍ത്താം
.പ്രതലത്തിലാകെ മഷി തണ്ട്
പടര്‍ത്തണം.,ഇനി പുഴയിലേക്കിറങ്ങാം.
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.
പു കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്.
പെരു മഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?
*********************************
വെറുതെ
മനസ്സ് വെറുതെ
പാടിക്കൊണ്ടിരുന്നു.
ചില അക്ഷരങ്ങളുടെ
ഭാരം കൊണ്ട് വാക്കുകള്‍
മെരുങ്ങാതായി.
അപ്പോളാണ്
പാദസരങ്ങള്‍ കിലുക്കി,
കരിയിലകളോട്
കിന്നാരം ചൊല്ലി,
എന്നെ നെഞ്ചിലൊതുക്കി ,
നല്ല ഒഴുക്കും തണുപ്പും....
****************************
വിലക്കുകള്‍
മേഘങ്ങളെ തഴുകാനല്ല
കാറ്റിന്റെ ചിറകുകള്.
മനസ്സിന്റെ ജാലകം
അടച്ചും തുറന്നും,
ചിത്രമെഴുതിയും
വൃത്തം വരച്ചും ഓടി ഓടി...
.അവ്യക്തമായി
കഥ പറഞ്ഞും ഒപ്പം നടന്നു.
വിലക്കുകള്‍ മാഞ്ഞു പോകും,
എന്നാലും ,
തടുക്കാന്‍ മലകളുണ്ടാവണം.
Sunday, February 13, 2011
Saturday, February 12, 2011
ചായം
നിറം മങ്ങിയ കുടാരങ്ങള്ക്കരികിലെ ഒറ്റയടിപ്പാതയിലുടെ വന്നും പോയും ഇരുന്ന ഇന്നലെകള്‍ക്ക് ഇന്നിനി ചായം പുശാം.വെളിച്ചത്തിന്റെ തിളക്കം നെഞ്ചിലൊളിപ്പിക്കാന്‍ തണലാകാം.നിരീക്ഷണം അര്ത്ഥവര്ത്താകും.പുറം തോടുകള്‍ ജ്വലിക്കട്ടെ.
Wednesday, February 2, 2011
തത്വമസി.
സങ്കടവും വിരഹവും ചുമടാക്കി പാലം കടന്നു.കുരായണ....കുരായണാ.ഇനിയൊരു അല്പം ദ്രവിച്ച തടിപ്പാലം.അപ്പുറത്തെത്തുമ്പോള്‍ കുട്ടയിലെന്താകും? തത്വമസി.
Subscribe to:
Posts (Atom)