നട്ടുച്ചയ്ക്ക് നിഴലില്ലാത്ത
നാട്ടു പാതയില്‍ നിന്നത്
മുള്ളുകളില്‍ ചവിട്ടി.
ഭാരം തോന്നാന്‍ തോളിലൊരു
മാറാപ്പില്ല.
തുന്നി കുട്ടിയ തുണി സഞ്ചിയില്‍
മിടിക്കാത്ത മനസ്സുണ്ട്.
തീരെ ഉണങ്ങിയത്.
തര്‍ക്കങ്ങള്‍ക്കൊടുവില്‍
പടിയിറങ്ങുമ്പോള്‍
ആരും കാണാതെ
കവര്‍ന്നെടുത്തത്.
കരിയില കുട്ടിലേക്കെറിയില്ലത്.
കുട്ടികള്‍ വിഷമിക്കും.
നാളെ അനുശോചന യോഗത്തില്‍
പിന്നെ അവരെന്തു പറയും.
മഴ പെയ്തൊഴിയട്ടെ
അവള്‍ വരാതിരിക്കില്ല.
No comments:
Post a Comment