കിളിവാതിലില്‍
മിഴിയെറിഞ്ഞ്
ചന്തത്തോടെ ചാഞ്ഞിരുന്നു.
പുറത്തൊരു തളിരില.
ഒരു പൂവന്‍ കോഴി.
പൂമ്പാറ്റ,പൂത്തുമ്പി.
പൂച്ചക്കുട്ടി , പുളിമാങ്ങ
കണ്ണന്‍റെ കൂക്കിവിളി.
റസാഖിന്‍റെ ഗോട്ടി കളി.
പശുക്കുട്ടിയുടെ നീലക്കണ്ണ്‍.
അഞ്ചാറ് വേലിപ്പൂക്കള്‍.
ആണ്ടി, പൂതന്‍, തിറ.
കുരക്കുന്ന നായ.
ഒരു വേതാളം
ഒരു കിണ്ടി വെള്ളം.
ഓടല്‍ക്കുഴല്‍ വിളി.
പാതിവിരിഞ്ഞ
പനിനീര്‍പ്പൂവ്.
ലക്ഷ്മിക്കുട്ടിയുടെ നാണം.
ഓര്‍മ്മപ്പുറ്റ്, കൊടിയടയാളം.
ഉത്സവകേളി.
കലപില കൂട്ടുന്ന
ചാണകക്കിളികള്‍.
ഉണക്കാനിട്ട ഒരുപറ നെല്ല്.
ചാത്തന്‍റെ കൈക്കോട്ട്.
ചെമ്പക മരത്തില്‍
ഒളിച്ചിരിക്കുന്ന ചെമ്പോത്ത്.
ഇത്തിരി ദൂരെ
ഒരു വരണ്ട പുഴ.
കാറ്റിലിത്തിരി സംഗീതം.
ആരവത്തോടെ ഒരു മഴച്ചാറല്‍.
പാടവരമ്പത്തെ കരിമിഴികള്‍.
ജനലഴിയിലൂടെ
നിന്‍റെ ഒളിഞ്ഞു നോട്ടം.
തുളുമ്പുന്ന ഒരു മനസ്സ്.
കിണറിന്‍റെ തിണ്ടില്‍
ഒരു കള്ളക്കാക്ക,
എന്നെക്കൊത്തിപ്പറന്നു.......
No comments:
Post a Comment