നീണ്ട പാതയിലെ
ഇരുപത്തിയേഴാം
മെയില്‍ കുറ്റിയുടെ
ഇടതു വശത്തെ
പാഴ് മരത്തിന്റെ
മെലിഞ്ഞ ശിഖരത്തില്‍
എന്റെ സ്വപ്നക്കൂട്.
മലയടിവാരത്തെ
പുഴനീരിനെ
കാത്ത് വലഞ്ഞ മനസ്സിനെ,
ഇന്നലെ ഞാന്‍ ദാനം കൊടുത്തു.
ഒന്നും പറയാതെ കരയരുതെന്ന്
ശാസിക്കയും ചെയ്തു.
ഒരു ചിറകു കൂടി വേണം-നീല...
ഉള്ളത് നിറം മങ്ങിയതാണ്.
കൊക്കിന്റെ മൂര്‍ച്ച അത്രമതി.
ഈ പക്ഷിയുടെ പേരെന്താണ്?
അറിയില്ലെനിക്ക്.... ../
ഇരുപത്തിയേഴാം
മെയില്‍ കുറ്റിയുടെ
ഇടതു വശത്തെ
പാഴ് മരത്തിന്റെ
മെലിഞ്ഞ ശിഖരത്തില്‍
എന്റെ സ്വപ്നക്കൂട്.
മലയടിവാരത്തെ
പുഴനീരിനെ
കാത്ത് വലഞ്ഞ മനസ്സിനെ,
ഇന്നലെ ഞാന്‍ ദാനം കൊടുത്തു.
ഒന്നും പറയാതെ കരയരുതെന്ന്
ശാസിക്കയും ചെയ്തു.
ഒരു ചിറകു കൂടി വേണം-നീല...
ഉള്ളത് നിറം മങ്ങിയതാണ്.
കൊക്കിന്റെ മൂര്‍ച്ച അത്രമതി.
ഈ പക്ഷിയുടെ പേരെന്താണ്?
അറിയില്ലെനിക്ക്.... ../
No comments:
Post a Comment