സൌഹൃദത്തിനെ, ബലവത്തായ
കയ്യാലപ്പുറത്ത് തളച്ചിടാനാണ്,
വളഞ്ഞ വഴിയുടെ പിന്നാമ്പുറത്ത്
പതുങ്ങി നിന്നത്.
എന്നിട്ടും,അടര്‍ന്നു പോയ,
മോഹക്കുരുക്കിന്റെ
സൌജന്യം മുതലെടുത്ത്,
അദൃശ്യച്ചിത്രത്തിന്,
വിണ്ടു കീറിയ മതിലിനപ്പുറത്തേക്ക്
നീണ്ടുപോയ ഭാവം മറഞ്ഞ
ഒറ്റക്കണ്ണ്‍ വരച്ചു ചേര്‍ത്തതാര്?
No comments:
Post a Comment