ഞായറാഴ്ച കൃത്യം നാല്മമണി ഇരുപത്തി മൂന്ന് മിനിട്ടിനാണ്, വിരസതയുടെ തിരശ്ശീല കൊണ്ട് അവള്‍ സ്വയം മറച്ചത് .മുറ്റത്തെ പാരിജാതത്തിന്റെ ഒറ്റ ഇലയും ഇളകാതെ നിന്ന ആ സായംകാലത്ത് , ഓര്‍മ്മയുടെ പിണഞ്ഞ കെട്ടുകള്‍ അഴിക്കാനാകാതെ,മനസ്സ് പിടയുകയും ചെയ്തു.മുറ്റത്തെ കോഴിവാലന്‍ ചെടിയുടെ ചെറു ശിഖരത്തില്‍ ഒരു മഞ്ഞക്കിളി കൂട് മെനഞ്ഞു. ആകാശത്തേക്കുള്ള, പടികളില്ലാത്ത കോണിയില്‍ മനസ്സ് ഊഞ്ഞാലാടിക്കൊണ്ടിരുന്നു.
No comments:
Post a Comment