Sunday, July 10, 2011
എവിടെയോ
വര്‍ഷങ്ങള്‍ കുറച്ചായി. നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂട്ടുകാരിയെ സന്ദര്‍ശ്ശിക്കാന്‍ എത്തിയതാണ് ഞാന്‍.ആശുപത്രിയുടെ അടുത്തുള്ള ടെലിഫോണ്‍ ബൂത്തിനടുത്തു വിവശനായിരിക്കുന്ന വായോധികനെ ശ്രദ്ധിച്ചിരുന്നു.ഒരു മണിക്കുറിനു ശേഷം തിരികെ വരുമ്പോളും അദ്ദേഹം അവിടെയുണ്ട്.ഇടയ്ക്കിടയ്ക്ക് ടെലിഫോണ്‍ ബൂത്തി നടുത്തെക്കു ചെല്ലുകയും, ദയനീയമായി എന്തോ പറയുന്നതും കണ്ടു.ബൂത്തിലെ ആള്‍ കന്നടയില്‍ ചീത്ത പറയുന്നുമുണ്ട്. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ മനസ്സ് വന്നില്ല. അടുത്ത് ചെന്നു അന്വേഷിച്ചു. നാട്ടില്‍ നിന്നു മകളുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു. മലയാളം മാത്രമേ അറിയൂ.രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയപ്പോള്‍ വഴി തെറ്റി. കൈയ്യില്‍ അഡ്രസ്സും ഫോണ്‍ നമ്പറും ഇല്ല. മകളുടെ പേരു മാത്രം പറഞ്ഞു. വേഗം ടെലിഫോണ്‍ ഡിറകറ്റ്റി വാങ്ങി ആ പേരു തിരഞ്ഞു. നോക്കുമ്പോള്‍ ആ പേരുകള്‍ അനവധി.പിന്നെ ഒരത്ഭുതം പോലെ ഞാന്‍ വിളിച്ച നിരവധി നംബരുകളിലൊന്നില്‍ മകളെ കിട്ടുക തന്നെ ചെയ്തു. പതിനഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ എത്തി ചേര്‍ന്നു. സന്തോഷത്തോടെ അവരോടൊപ്പം പോകും മുന്‍പ് എന്‍റെ കൈകള്‍ പിടിച്ചു പൊട്ടിക്കരഞ്ഞു.എന്‍റെ മനസ്സില്‍ നിറഞ്ഞ വികാരം പറഞ്ഞറിയിക്കാന്‍ ഞാന്‍ അശക്തയാണ്. അദ്ദേഹം ദീര്‍ഘായുസ്സോടെ ഇന്നും എവിടെയോ സന്തോഷമായി കഴിയുന്നുണ്ടാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment