ഇന്നലെ സന്ധ്യക്കാണ്, നിറയെ മഞ്ഞ പൂക്കള്‍ ചൂടിനില്‍ക്കുന്ന മരം വല്ലാതെ തല ചെരിച്ച് എന്നെ ഉറ്റു നോക്കിയത്. മഴയില്ലാഞ്ഞിട്ടും, ഓരോ ഇല തുമ്പിലും നീര്‍മണികള്‍ തിളങ്ങി നിന്നതൊക്കെ പകര്‍ന്നെടുത്ത് ഞാനൊരു മാല കോര്‍ത്തു. ഇനിയൊരു ചില്ല കൊമ്പില്‍ വിരല്‍ കോര്‍ത്തു ആകൃതിയില്ലാത്ത ചിത്രം വരക്കാം. നിറം വാരി പുതക്കാം, കാറ്റുതിരും വരെ.
No comments:
Post a Comment