8ആം തരത്തില്‍ പഠിക്കുന്ന കാലം. കാലത്ത് ക്ലാസ്സ് തുടങ്ങിയപ്പോളേ ഒട്ടും സുഖം തോന്നിയിരുന്നില്ല. ചെറിയ മഴച്ചാറലുണ്ട്.ഏറ്റവും പ്രിയപ്പെട്ട മലയാളം ക്ലാസ്സ്.. ഗോപിനാഥന്‍ മാഷ് രസകരമായി പദ്യഭാഗം വര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ഛര്‍ദ്ദിക്കാനും പനിക്കാനും തുടങ്ങി. പതുക്കെ ഡെസ്കില്‍ തലചായ്ച്ചു കിടന്നു. ഉടനെ മാഷ് ഓടിവന്നു, പിന്നെ ഉടനെ എന്നെ തോളില്‍ കിടത്തി അഞ്ചുമിനിട്ടു അകലെയുള്ള ഹോസ്പ്പിറ്റലിലേക്ക് ഓടാന്‍ തുടങ്ങി. വേണ്ട ചികിത്സ ലഭ്യമാക്കി വീട്ടുകാര്‍ വരും വരെ കൂട്ടിരുന്നു..... മറക്കാനാവാത്ത ആ സ്നേഹസ്പര്‍ശ്ശം........തെക്കന്‍ കേരളത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വീട്. ഇപ്പോള്‍ എവിടെയായിരിക്കും? അസംബ്ലിയില്‍ പാടാനുള്ള ''സകല ചരാചര ഭാഗ്യവിധായക, പരമോധാര വിഭോ'' എന്ന പ്രാര്‍ത്ഥനാഗാനം രചിച്ചതും അത് പാടാന്‍ എന്നെ പരിശീലിപ്പിച്ചതും അദ്ദേഹം.സ്നേഹവും കരുണയും പിന്നെ നേര്‍വഴിയും കാട്ടിത്തന്നു, പഠനകാലം മികച്ചതും, മറക്കാനാ വാത്തതുമാക്കി മാറ്റിയ അനുകരണീയ വ്യക്തിത്വങ്ങളായിരുന്നു എന്റെ അദ്ധ്യാപകര്‍...
ഓരോരുത്തരെയും ഓര്‍ക്കുന്നു, മനസ്സില്‍ നമിക്കുന്നു......മറക്കില്ലൊരിക്കലും.
No comments:
Post a Comment