ദളങ്ങളൊക്കെ പൊഴിയും എന്നുറപ്പാണ്.
വിത്തുകള്‍ ഉറക്കം നടിക്കുകയും.
തായ് വേരിന്‍റെ അരികിലായി
അകത്തേക്ക് തുറക്കുന്ന
ജാലകത്തില്‍ ദ്വാരമിടാം.
തന്മാത്രകള്‍ ചേര്‍ത്ത് വക്കാം.
വിചാരങ്ങളെ ചാരി നിര്‍ത്താം.
പ്രതലത്തിലാകെ മഷിത്തണ്ട് പടര്‍ത്തണം.
ഇനി പുഴയിലേക്കിറങ്ങാം.
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.
പൂ കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്.,
പെരുമഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?
No comments:
Post a Comment