പഴയ രാഗം മൂളാനാകാത്ത
കാട്ടുകിളിയെപ്പോലെ,
എത്ര ശ്രമിച്ചിട്ടും മനക്കണക്കുകള്‍
പുതിയ ഉത്തരങ്ങളിലേക്ക്
ആഴ്ന്നു പോകുന്നു.
ഓര്‍മ്മയുടെ തിരിവെട്ടത്തില്‍
ആരാണാവോ
നിഴലിന്റെ കവിളത്ത്
ചായം തേച്ചത്?
കടവത്തെ ശിഖരങ്ങളില്ലാത്ത
ഒറ്റമരം പോലെ, ഞാന്‍...
No comments:
Post a Comment