നിളതന്‍ വെന്‍മണല്‍ തിട്ടതില്‍
ദിവാസ്വപ്ന ലോലയായ്
ലാസ്യനൃത്തമാടുമീ മനസ്സുമായ്
സ്നേഹദൂരത്തെ ഏതോ നാദവിസ്മയത്തെ
തേടിയലഞ്ഞു ഞാന്‍..
ദൂരെ ദൂരെ വയല്‍ പക്ഷികള്‍ തന്‍
കളകൂജനം തന്നിലലിഞ്ഞതും
പിന്നിലൂടെത്തി പതുക്കെ നീ
ചുംബനം നല്‍കിയകന്നതും
പരിരംഭണത്തിന്റെ സാന്ത്വനം
തന്നിലാകെ നനഞ്ഞു നീരാടി കുളിര്‍ത്തതും,
മെയ്യാകെ കുംങ്കുമഛവി പടര്‍ന്നാലസ്യമോടെ
മിഴിപ്പൂക്കള്‍ കൂമ്പിയടച്ചതും...
ഓര്‍മ്മതന്‍ പൊന്മണി ചെപ്പിലടച്ചിന്നിതാ
വേപഥു ഗാത്രയായ്, കേഴും മനസ്സുമായ്,
ഇന്നുമീമന്ദാരത്തോപ്പിലിരുന്നു നിന്‍
പാദസ്വനങ്ങള്‍ക്കായി,
പ്രാര്‍ത്ഥനയോടെ കതോര്‍ത്തിരിപ്പു ഞാന്‍..
ദിവാസ്വപ്ന ലോലയായ്
ലാസ്യനൃത്തമാടുമീ മനസ്സുമായ്
സ്നേഹദൂരത്തെ ഏതോ നാദവിസ്മയത്തെ
തേടിയലഞ്ഞു ഞാന്‍..
ദൂരെ ദൂരെ വയല്‍ പക്ഷികള്‍ തന്‍
കളകൂജനം തന്നിലലിഞ്ഞതും
പിന്നിലൂടെത്തി പതുക്കെ നീ
ചുംബനം നല്‍കിയകന്നതും
പരിരംഭണത്തിന്റെ സാന്ത്വനം
തന്നിലാകെ നനഞ്ഞു നീരാടി കുളിര്‍ത്തതും,
മെയ്യാകെ കുംങ്കുമഛവി പടര്‍ന്നാലസ്യമോടെ
മിഴിപ്പൂക്കള്‍ കൂമ്പിയടച്ചതും...
ഓര്‍മ്മതന്‍ പൊന്മണി ചെപ്പിലടച്ചിന്നിതാ
വേപഥു ഗാത്രയായ്, കേഴും മനസ്സുമായ്,
ഇന്നുമീമന്ദാരത്തോപ്പിലിരുന്നു നിന്‍
പാദസ്വനങ്ങള്‍ക്കായി,
പ്രാര്‍ത്ഥനയോടെ കതോര്‍ത്തിരിപ്പു ഞാന്‍..
No comments:
Post a Comment