Thursday, August 12, 2010
Tuesday, August 10, 2010
ഇന്ന്
ഇന്ന് ഓര്‍മയായി കഴിഞ്ഞിരിക്കുന്നു.പുതുമയും ഉണര്‍വുമായി പ്രഭാതം നാളെ പടികടന്നെത്തും.....പാതിവിടര്‍ന്ന പൂക്കളെ കാണാന്‍ വല്ലാത്ത മോഹവുമായി ഞാനും. പ്രതീക്ഷ....എന്തു സുന്ദരമായ പദം.....
Sunday, August 8, 2010
innu
ഇന്ന് വിടപറയാന്‍ വെമ്പി നില്ക്കുന്നു .പുറത്തു ചാറ്റല്‍ മഴ തെല്ലു പരിഭവവുമായി....എല്ലാം മറന്ന് മഴയത്തൊരു യാത്ര.നനഞ്ഞു കുതിര്‍ന്ന്... ഈ മോഹം ഇന്നിനി പൂവണിയാന്‍ സാദ്ധ്യത വിരളം, രാത്രി കരിമ്പടം വിരിച്ചു കഴിഞ്ഞു...ഇനി സ്വപ്നം കണ്ട് ഉറങ്ങട്ടെ ഞാന്‍.
Saturday, August 7, 2010
good day
വ്യഥ നിറഞ്ഞ മനസ്സുമായി കൂട്ടുകാരിയുടെ ഫോണ്‍... മനസ്സ് ആഹ്ലാദഭരിതമാക്കാന്‍ പോംവഴികള്‍ നിര്‍ദ്ദേശിച്ചു ഞാനും.ഇപ്പോള്‍ എന്റെ മനസ്സും മൃദുലവും ലോലവുമായിരിക്കുന്നു...കൂട്ടുകാര്‍ക്കും നേരുന്നു നല്ല നിമിഷങ്ങള്‍.
Tuesday, August 3, 2010
ഈ പ്രഭാതം.
ഉദ്യാന നഗരം കുളിരിന്റെ പുതപ്പണിഞ്ഞിരിക്കുന്നു. ആകാശം ഇരുണ്ട കാര്മേഘങ്ങളാല് അലംകൃതം.കിടപ്പ് മുറിയുടെ ജാലകം മലര്‍ക്കെ തുറന്നിട്ട്, പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വൃക്ഷത്തിന്റെ, കാറ്റിലുലഞ്ഞാടുന്ന ഇലകളുടെ നേര്‍ത്ത സംഗീതം ആസ്വദിക്കയാണ് ഞാന്‍. മനസ്സ്ലാഘവമാര്‍ന്നിരിക്ക ഇലകള്‍ക്കിടയില്‍ അണ്ണാരകണ്ണനും കുട്ടുകാരിയും ഓടി ചാടുന്നു.പെട്ടെന്ന് ജാലകപടിയില്‍ ഒരു കുഞ്ഞു കിളി പറന്നിറങ്ങി വന്നിരുന്നു.സാകുതം എന്റെ കണ്ണുകളില്‍ ഉറ്റു നോക്കി എന്താണത് പറയാതെ പറയുന്നത്?ചാര നിറമുള്ള തുവലുകള്‍, ചുവന്ന കൊക്ക്, കണ്ണുകളില്‍ വിഷാദവും.കൈ നീട്ടി തൊടാന്‍ ഞാന്‍ ശ്രമിച്ചതേ ഇല്ല. ഒരു പക്ഷെ, മെട്രോ രയിലിന്റെ പണികള്‍ക്കായി ബലികഴിക്കപെട്ട വൃക്ഷത്തിലെ കുടു നഷ്ട്ടപെട്ട പൈങ്കിളിയാകാം അവള്. അതോ എന്റെ മനസ്സോ?
Wednesday, June 30, 2010
അറിഞ്ഞില്ല ഞാന്‍.
ആകാശ പാതയിലെ
ഇടവഴിയില്‍
അന്തിച്ചു നില്കെ,
മനസ്സിന്റെ ഒരരിക്
നിശ്ശബ്ദം അടര്‍ന്നു വീണു .
നിറവിന്റെ, നിനവിന്റെ
ആന്ദോളനം.
അപാരതയുടെ ആഴത്തിലെ,
നിറഞ്ഞൊഴുകി വരണ്ട
ചാലുകള്‍ ചേര്‍ത്തു
വയ്ക്കണ്ടേ ഇനി?
ഇന്നലത്തെ സന്ധ്യയുടെ
ചാരുതയില്‍, അരൂപിയായ്
ആരോ വന്നണഞ്ഞത്
ഞാനറിയാന് വൈകിയതെന്ത്?
ഇടവഴിയില്‍
അന്തിച്ചു നില്കെ,
മനസ്സിന്റെ ഒരരിക്
നിശ്ശബ്ദം അടര്‍ന്നു വീണു .
നിറവിന്റെ, നിനവിന്റെ
ആന്ദോളനം.
അപാരതയുടെ ആഴത്തിലെ,
നിറഞ്ഞൊഴുകി വരണ്ട
ചാലുകള്‍ ചേര്‍ത്തു
വയ്ക്കണ്ടേ ഇനി?
ഇന്നലത്തെ സന്ധ്യയുടെ
ചാരുതയില്‍, അരൂപിയായ്
ആരോ വന്നണഞ്ഞത്
ഞാനറിയാന് വൈകിയതെന്ത്?
Tuesday, June 29, 2010
സങ്കടങ്ങള്‍
നിനച്ചിരിക്കാത്തൊരു
മൂവന്തി നേരത്ത്
കുഞ്ഞി കണ്ണുള്ള
നക്ഷത്രം മിന്നി മിന്നി
കൈയ്യെത്തും ദൂരത്ത്.
കഥ പറയാനൊരു
ഓര്മ തിരിനാളം
എണ്ണയൊഴിച്ച്
മിനുക്കി മനസ്സിന്
തെളിയാ മാനത്ത്.
ഒരു കുറിമാനം
ചുണ്ടിലൊതുക്കി
വീശും ചിറകായ്
ഇന്നലെകള്‍.
ഒരു പൂമൊട്ടും
വിരിയാത്തൊരു
തണലില്‍
അമ്മക്കിളിയുടെ
തേങ്ങലുകള്‍.
മൂവന്തി നേരത്ത്
കുഞ്ഞി കണ്ണുള്ള
നക്ഷത്രം മിന്നി മിന്നി
കൈയ്യെത്തും ദൂരത്ത്.
കഥ പറയാനൊരു
ഓര്മ തിരിനാളം
എണ്ണയൊഴിച്ച്
മിനുക്കി മനസ്സിന്
തെളിയാ മാനത്ത്.
ഒരു കുറിമാനം
ചുണ്ടിലൊതുക്കി
വീശും ചിറകായ്
ഇന്നലെകള്‍.
ഒരു പൂമൊട്ടും
വിരിയാത്തൊരു
തണലില്‍
അമ്മക്കിളിയുടെ
തേങ്ങലുകള്‍.
Subscribe to:
Posts (Atom)