വേനലിലും അരക്കൊപ്പം തെളിനീരുമായി അനേകം ജീവജാലങ്ങള്‍ക്ക് കനിവേകി പഞ്ചാരമണലിന്റെ തിളക്കവുമായി ഒരു ജനതയുടെ പുണ്യമായി ഉണ്ടായിരുന്നു, അതി മനോഹരിയായ ഒരു പുഴ. ഇന്ന് മൃത്യുവിന്റെ പടിവാതിലില്‍ നിസ്സഹായയായി, എന്റെ ബാല്യകൌമാര യൌവ്വനങ്ങള്‍ക്ക് സാക്ഷിയായ നിള.....പിന്നെ വര്‍ഷം മുഴുവന്‍ പച്ചപ്പുമായി കനിവേകിയ പാടം നികത്തി ഉയരുന്ന കെട്ടിടങ്ങള്‍, കൂട്ടത്തില്‍ സ്നേഹരാഹിത്യം നെഞ്ചിലേറ്റി കുറച്ചു മനുഷ്യരും....കാത്തു വക്കണം ചിലത്, ഇനിയും വൈകിയിട്ടില്ല.
Thursday, April 24, 2014
Sunday, April 20, 2014
പറയാതെ.
അറിയാതിരിക്കരുത് എന്ന് പറയാതെ പറഞ്ഞ്, വിടര്‍ന്ന കണ്ണുകള്‍ ചിമ്മി, ഒരു മോഹച്ചിന്ത്. ഇപ്പോള്‍ നിഴലുകള്‍ ഉറക്കെയുറക്കെ ഓര്‍മ്മകള്‍ അയവിറക്കുന്നു.
Friday, April 18, 2014
കാറ്റ്.
നിറയുന്ന നിന്റെ
മിഴി മുത്തുകള്‍
പതുക്കെ പതുക്കെ
ഒപ്പിയെടുക്കാന്‍,
ഒരു കാറ്റ് വീശണം.
പോയ്മറയുമ്പോള്‍,
മറന്നുവച്ച സ്വപ്നം
പകരം തന്ന്, ഞാനും.......
Tuesday, April 8, 2014
നാടകം
ജൽപ്പനങ്ങൾ
തെറ്റിദ്ധാരണ
പഴി ചാരൽ
പതം പറച്ചിൽ.
ഒക്കെയും
സുരക്ഷിതമായി
വലയിലാക്കി.
ഇനി നാടകം തുടങ്ങാം.
തെറ്റിദ്ധാരണ
പഴി ചാരൽ
പതം പറച്ചിൽ.
ഒക്കെയും
സുരക്ഷിതമായി
വലയിലാക്കി.
ഇനി നാടകം തുടങ്ങാം.
Thursday, April 3, 2014
പ്രതികരണം
നല്ലൊരു ശതമാനം മനുഷ്യര്‍ അനീതി കണ്ടു നില്ക്കുന്നു. പിന്നെ സൌകര്യംപോലെ ചര്‍ച്ച ചെയ്യുന്നു. നിഷ്ക്രിയത്വത്തിന്റെ മേലാപ്പണിഞ്ഞ മനസ്സുകള്‍ നിര്‍വ്വികാരമായി നിലകൊള്ളുമ്പോള്‍, പ്രതികരണ ശക്തിയേകാന്‍, എന്തിനെയാണ് നാം നിരന്തരം തേടി അലയേണ്ടത്?
Wednesday, April 2, 2014
Tuesday, April 1, 2014
ഓര്‍ത്തു വക്കാന്‍.
എകാന്തതക്ക് നേരമ്പോക്കാന്‍, കയറ്റിറക്കങ്ങളുടെ ആരവമില്ലാത്ത,
അടച്ചുറപ്പില്ലാത്ത മുറി പണിതു നല്‍കണം. മണ്‍ചുവരിലെ ദ്വാരത്തില്‍ മനസ്സ് ഒളിച്ചിരുന്നോട്ടെ.
Subscribe to:
Posts (Atom)