തേങ്ങലുകള്‍ക്ക് ശ്രുതിയുണ്ട്. നിഴലുകള്‍ മന്ദഹസിക്കാറുണ്ട്. വിരഹം പ്രണയത്തിനെ സ്വപ്നം കാണും. നോവിനു നേരെ മുഖം തിരിച്ചേക്കുക.
Wednesday, June 6, 2012
Friday, May 25, 2012
ചിന്ത
ചില സങ്കടങ്ങള്‍ തിരുനെറ്റിയിലെ
കുങ്കുമം പോലെ തിളങ്ങും.
വിശകലനങ്ങള്‍ വഴി വിളക്കിലെ
മങ്ങിയ വെളിച്ചം മാത്രം.
ഇല പൊഴിക്കാത്ത
ഒറ്റമര തുഞ്ചത്തെ
നനുത്ത ശിഖരത്തില്‍
വിഷാദം ഊഞ്ഞാലാടി.
വാനോളമെത്തുന്ന
മോഹവള്ളി വളര്‍ത്താന്‍
ഒരിറ്റു കണ്ണീര് മതി.
പൂ വിരിയാതിരിക്കില്ല.
കുങ്കുമം പോലെ തിളങ്ങും.
വിശകലനങ്ങള്‍ വഴി വിളക്കിലെ
മങ്ങിയ വെളിച്ചം മാത്രം.
ഇല പൊഴിക്കാത്ത
ഒറ്റമര തുഞ്ചത്തെ
നനുത്ത ശിഖരത്തില്‍
വിഷാദം ഊഞ്ഞാലാടി.
വാനോളമെത്തുന്ന
മോഹവള്ളി വളര്‍ത്താന്‍
ഒരിറ്റു കണ്ണീര് മതി.
പൂ വിരിയാതിരിക്കില്ല.
Sunday, May 13, 2012
മാതൃ ദിനം
പ്രത്യേകമായി ഒരു ദിവസം മാതൃദിനമായി ആചരിക്കണം എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും പുതുതലമുറയിലെ ചെറിയൊരംശം കുട്ടികളെ മാതൃസ്നേഹത്തിന്റെ മഹനീയത ഓര്മപ്പെടുത്താന്, ഒരു ചികിത്സയുടെ ഫലം ഇത് നല്‍കും എന്ന് തോന്നുന്നു. ഇന്ന്, അവരെ അമ്മയുടെ നിസ്സീമ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങാന്‍ ഒരു നിമിഷം പ്രേരിപ്പിച്ചെങ്കിലോ?
Saturday, May 12, 2012
സൃഷ്ടി
സൃഷ്ടി പരമമായ സത്യമാണ്. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുക
അന്തര്‍ലീനമായ ശക്തിയും. വളര്‍ച്ചക്ക് ചൈതന്യവും ധര്‍മ്മവും
അകമ്പടിയേകുന്നു. അടിസ്ഥാനമായ ഭൂമി ദേവി സര്‍വം സഹയും.
Tuesday, May 8, 2012
അപ്പുറം
വാഗ്ദാനങ്ങളുടെ മുനയോടിക്കാതെ
കാമനകളെ ജാലകത്തിന്റെ
ഇടതുവശത്താണ് ചാരി നിര്‍ത്തിയത്.
കാറ്റിനു ചിരിച്ചൊഴിയാന്‍
ചെറിയൊരു നടവഴിയും കരുതി വച്ചു.
മോഹഭംഗങ്ങള്‍ കാര്യമാക്കാനില്ല.
ഒറ്റപ്പടിയുള്ള മുഖ മണ്ഡപം പണിയാം.
സങ്കടത്തിന് നേര്‍രേഖയായ്
പറന്നുയരാന്‍ ഒറ്റ ചില്ലോട് മേയണം.
പൂക്കാത്ത കാടപ്പോള്‍
തിളങ്ങാന്‍ തുടിക്കും.
അപ്പുറത്തെന്താണ്?
Saturday, April 14, 2012
ജീവിതം
ഫാന്റസിയും ഗൃഹാതുരത്വവും സമന്വയിപ്പിച്ച ജീവിതം തുളുമ്പി നില്ക്കുന്നു. വീടിനടുത്തെ പുഴയോരത്തെ ആല്‍മരത്തിലെ ഗന്ധര്‍വ്വനുമായി ചങ്ങാത്തം കൂടി ചിലവഴിച്ച മനോഹരമായ കൌമാര ദിനങ്ങളിലേക്കെന്റെ മനസ്സ് ഒരു ചിത്രശലഭമായി പറന്നുപോയി.
Friday, April 13, 2012
വിഷു
ജനലിന് പുറത്തെ പൂ മരത്തിലിരുന്നു മധുരമായി പാടുകയാണൊരു പൂങ്കുയില്‍. കൊന്നപ്പുവിന്റെ മനോഹാരിതയും, കണിയൊരുക്കലിന്റെ തിരക്കും കാതങ്ങള്‍ക്കകലെ. ഇവിടെ വിഷുപക്ഷിയുടെ പാട്ടും അമ്മയുടെ അളവറ്റ വാത്സല്യരേണുക്കളുമില്ല.പൂന്തോട്ട നഗരത്തില്‍ ഏകാന്തതയെ നെഞ്ചിലടക്കി, സങ്കടം ചാലിച്ച കളഭക്കുറി നാളെ ഞാന്‍ നെറ്റി യിലണിയുക തന്നെ ചെയ്യും.നാളെ വിഷുവാണ്..........
Subscribe to:
Posts (Atom)