Saturday, June 27, 2015

പറന്നകലാതെ.
''മൂത്താപ്പാ, നേരം വെളിച്ച്യായാ വടീം കുത്തിപ്പിടിച്ച്  ഈ കനാല് എറങ്ങിക്കേറി പോവണ്ടാന്നു ങ്ങളോട് പറഞ്ഞിട്ടില്ലേ? പത്തുതൊണ്ണൂറ് വയസ്സാവാറായീല്ലേ ങ്ങക്ക്?

''നബീസ്സോ,ജ്ജ് ന്‍റെ വടി എത്താത്തോടെക്ക് മാറിന്നോ. ക്ക് അവടെ പോയി നോക്കില്ല്യാച്ചാ സമാധാനം ണ്ടാവില്ല്യ.''

''അനക്കറിയോ, ആ പത്തായപ്പെര പണീമ്പോ ഞാനും കൂടിട്ടുണ്ട്. അവടത്തെ അമ്മക്കുട്ടി ന്‍റെ മുന്‍പില് ജനിച്ചു വളര്‍ന്നതാ. അയിന് അഞ്ചാറ് പെങ്കുട്ട്യോളാ. വീട്ടാരന്‍ പട്ടാളക്കാരന്‍   കൊല്ലത്തില് രണ്ട് മാസാണ്ടാവാ.ആരാ അതിനൊരു തുണ?''

''വളപ്പിലും പാടത്തും പണീംന്നോരു ന്‍റെ കണ്ണെത്തീല്യെങ്കില്‍ ഒന്നും ശരിക്ക് ചെയ്യൂല്യ.''

''പോരാത്തേന് നൂറുകൂട്ടം കാര്യംണ്ട് ആ കുടുംബത്ത്.യ്യ് ന്നെ തടുക്കാന്‍ നോക്കണ്ടാ ട്ടോ.''
------------------------------------------------------------------------------------------------------------------------

കിടപ്പിലായ കുറച്ചു ദിവസങ്ങള്‍....''നബീസോ, ക്ക് അവിടെത്തെ കൂട്ടാന്‍ കൂട്ടിട്ട് കഞ്ഞി തന്നാ മതി''

പിന്നൊരുനാള്‍ മയ്യത്ത് കട്ടിലില്‍ നിവര്‍ന്നു കിടന്ന്, ഞങ്ങളെയൊക്കെ സ്നേഹിച്ചു മതിവരാതെ, പടിക്കലൂടെ പള്ളത്തെ ഖബറിലേക്ക്......

ഇന്നും ഓര്‍ത്തു കരയാതിരിക്കാന്‍ എങ്ങിനെ സാധ്യമാകും?

പ്രിയപ്പെട്ട ഏന്‍ത്യെന്‍ മൂത്താപ്ലേ, അങ്ങ് എവിടെയും മറഞ്ഞകന്നിട്ടില്ല.....

താഴ്ന്നു പറക്കുന്ന ഈ വെള്ളാരം തുമ്പി, എന്തിനാണ് എന്നും ഈ കോഴിവാലന്‍ ചെടിയില്‍ വന്നിരിക്കുന്നത്?

Friday, June 19, 2015

വ്യര്‍ത്ഥം.പണയം വക്കപ്പെട്ട ബുദ്ധിയും ശരീരവും. പിന്നെന്തിനാണീ  ചിന്താശക്തി?  കീഴടങ്ങിക്കൊള്‍ക. ഇപ്പോഴാണു നീയൊരു മഹിളാരത്നമായത്.

Tuesday, June 16, 2015

ആകാംഷ.ആര്‍ജ്ജവം കൈമോശം വന്ന,
സ്ത്രീത്വം വിലങ്ങണിയുന്ന,
അഴലിലമരുന്ന വെറും നിമിത്തങ്ങള്‍.
പലതും പതം പറഞ്ഞ് മനസ്സ് നിറക്കുന്നു.
തുറക്കാത്ത വാതിലുണ്ടോ? 

Sunday, June 14, 2015

ചിന്ത.പലപ്പോഴും വിശേഷബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യരുടെ ദുഷ്ചെയ്തികളെ, ''മൃഗീയം'' എന്ന് വിവക്ഷിക്കാറുണ്ട്. സ്വന്തം ആവാസവ്യവസ്ഥയനുസരിച്ച് മാത്രം ജീവിക്കുന്ന മൃഗങ്ങളെ, ആക്ഷേപിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ അപഹസിക്കപ്പെടെണ്ടതല്ലേ?

Thursday, June 11, 2015

സന്തോഷം.വെറുതെ എന്തിനാണീ സന്തോഷങ്ങള്‍, അകന്ന് പോകുന്നത്?

Tuesday, June 9, 2015

കൂടുകള്‍.വെയില്‍ തിളക്കുന്ന മട്ടുപ്പാവില്‍
അക്ഷരങ്ങള്‍ വിതച്ച്
കാവലിരിക്കാന്‍,
ജ്വലിക്കുന്ന പ്രണയം പങ്കിടാതെ
ശ്രുതിഭംഗങ്ങളുടെ നിലവറകള്‍
താഴിട്ട് പൂട്ടാന്‍,
ഒറ്റമരച്ചില്ലയില്‍ നൂറായിരം
കൂടുകള്‍ .......ജാലകമില്ലാതെ.

Saturday, June 6, 2015

ഓര്‍മ്മ.തേഞ്ഞുപോകും മുന്‍പ് മറന്ന് വക്കണം, വല്ലാത്ത ഈ ഓര്‍മ്മയെ......:)