Tuesday, August 31, 2010

മായ കാഴ്ച്ചയുടെ കരം പിടിച്ച് ,ഒരു കുഞ്ഞു വെന്‍ മേഘമായ് പാറിനടന്ന ഇന്നലെകള്‍....പുണരട്ടെ ഞാന്‍ മതി തീരുവോളം.....    

Friday, August 20, 2010

ഓണ നിലാവിന്റെ കുളിര് നിറഞ്ഞ മനസ്സുമായി, ഓണത്തുമ്പിയുടെ പിന്നാലെ ഞാനും....ചുറ്റും വര്‍ണങ്ങള്‍ മാത്രം......

Thursday, August 19, 2010

സമ്മാനപ്പൊതിയുമായി വാതില്‍ക്കല്‍ ഒരപരിചിതന്‍.മനസ്സുകൊണ്ട് മകനായിവരിച്ചവന്‍, മറക്കാതെ സ്നേഹത്തിന്‍റെ പൊന്‍ നുലിനാല്‍ ഓണപ്പുടവ നെയ്തയച്ചത്... ബന്ധങ്ങളുടെ നിര്‍വചനം.....നിമിഷങ്ങള്‍ ഇനിയും വേണം..  മനസ്സ്  നിറഞ്ഞൊഴുകുന്ന ഈ പ്രവാഹത്തിന്റെ പേരെന്താണ്?

Wednesday, August 18, 2010

ജാലക ചില്ലുകള്‍ പതുക്കെ പാതി തുറന്ന്, ഓണക്കാറ്റ് ചെവിയിലെന്തോ മുളുന്നു.ദുരെ എങ്ങോ ഒളിച്ചിരിക്കുന്ന അരുപികളായ സ്വപ്ന ചീളുകളുമായി ചങ്ങാത്തം കുടാന്‍ യാത്ര പോകാതെ വയ്യെനിക്ക്‌.  

Thursday, August 12, 2010

പുറത്തു ചെറുമഴ പതുക്കെ പൊഴിയുന്നു. ഈ മനോഹരമായ പ്രഭാതം മനസ്സില്‍ വിവരണാതീതമായ അനുഭൂതി നിറക്കുന്നു....എങ്കിലും കുഞ്ഞു നക്ഷത്രത്തിനെ തൊട്ടറിയാന്‍ നീലാകാശം തേടി മനസ്സ് ചിറകു തേടുന്നതെന്ത് ?  

Tuesday, August 10, 2010

ഇന്ന്

ഇന്ന് ഓര്‍മയായി കഴിഞ്ഞിരിക്കുന്നു.പുതുമയും ഉണര്‍വുമായി പ്രഭാതം നാളെ പടികടന്നെത്തും.....പാതിവിടര്‍ന്ന പൂക്കളെ കാണാന്‍ വല്ലാത്ത മോഹവുമായി ഞാനും. പ്രതീക്ഷ....എന്തു സുന്ദരമായ പദം..... 

Sunday, August 8, 2010

innu

ഇന്ന്  വിടപറയാന്‍ വെമ്പി നില്‍ക്കുന്നു .പുറത്തു ചാറ്റല്‍ മഴ തെല്ലു പരിഭവവുമായി....എല്ലാം മറന്ന് മഴയത്തൊരു യാത്ര.നനഞ്ഞു കുതിര്‍ന്ന്... ഈ മോഹം ഇന്നിനി പൂവണിയാന്‍ സാദ്ധ്യത വിരളം, രാത്രി കരിമ്പടം വിരിച്ചു കഴിഞ്ഞു...ഇനി സ്വപ്നം കണ്ട് ഉറങ്ങട്ടെ ഞാന്‍.

Saturday, August 7, 2010

good day

വ്യഥ നിറഞ്ഞ മനസ്സുമായി കൂട്ടുകാരിയുടെ ഫോണ്‍... മനസ്സ് ആഹ്ലാദഭരിതമാക്കാന്‍ പോംവഴികള്‍ നിര്‍ദ്ദേശിച്ചു ഞാനും.ഇപ്പോള്‍ എന്‍റെ മനസ്സും മൃദുലവും ലോലവുമായിരിക്കുന്നു...കൂട്ടുകാര്‍ക്കും നേരുന്നു നല്ല നിമിഷങ്ങള്‍. 

Tuesday, August 3, 2010

ഈ പ്രഭാതം.

ഉദ്യാന നഗരം കുളിരിന്റെ പുതപ്പണിഞ്ഞിരിക്കുന്നു. ആകാശം ഇരുണ്ട കാര്‍മേഘങ്ങളാല്‍ അലംകൃതം.കിടപ്പ് മുറിയുടെ ജാലകം മലര്‍ക്കെ തുറന്നിട്ട്‌, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷത്തിന്‍റെ, കാറ്റിലുലഞ്ഞാടുന്ന ഇലകളുടെ നേര്‍ത്ത സംഗീതം ആസ്വദിക്കയാണ് ഞാന്‍. മനസ്സ്ലാഘവമാര്‍ന്നിരിക്ക
ഇലകള്‍ക്കിടയില്‍ അണ്ണാരകണ്ണനും കുട്ടുകാരിയും ഓടി ചാടുന്നു.പെട്ടെന്ന് ജാലകപടിയില്‍ ഒരു കുഞ്ഞു കിളി പറന്നിറങ്ങി വന്നിരുന്നു.സാകുതം എന്‍റെ കണ്ണുകളില്‍ ഉറ്റു നോക്കി എന്താണത് പറയാതെ പറയുന്നത്?ചാര നിറമുള്ള തുവലുകള്‍, ചുവന്ന കൊക്ക്, കണ്ണുകളില്‍ വിഷാദവും.കൈ നീട്ടി തൊടാന്‍ ഞാന്‍ ശ്രമിച്ചതേ ഇല്ല. ഒരു പക്ഷെ, മെട്രോ രയിലിന്റെ പണികള്‍ക്കായി ബലികഴിക്കപെട്ട വൃക്ഷത്തിലെ കുടു നഷ്ട്ടപെട്ട പൈങ്കിളിയാകാം അവള്‍. അതോ എന്‍റെ മനസ്സോ?