Tuesday, August 3, 2010

ഈ പ്രഭാതം.

ഉദ്യാന നഗരം കുളിരിന്റെ പുതപ്പണിഞ്ഞിരിക്കുന്നു. ആകാശം ഇരുണ്ട കാര്‍മേഘങ്ങളാല്‍ അലംകൃതം.കിടപ്പ് മുറിയുടെ ജാലകം മലര്‍ക്കെ തുറന്നിട്ട്‌, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷത്തിന്‍റെ, കാറ്റിലുലഞ്ഞാടുന്ന ഇലകളുടെ നേര്‍ത്ത സംഗീതം ആസ്വദിക്കയാണ് ഞാന്‍. മനസ്സ്ലാഘവമാര്‍ന്നിരിക്ക
ഇലകള്‍ക്കിടയില്‍ അണ്ണാരകണ്ണനും കുട്ടുകാരിയും ഓടി ചാടുന്നു.പെട്ടെന്ന് ജാലകപടിയില്‍ ഒരു കുഞ്ഞു കിളി പറന്നിറങ്ങി വന്നിരുന്നു.സാകുതം എന്‍റെ കണ്ണുകളില്‍ ഉറ്റു നോക്കി എന്താണത് പറയാതെ പറയുന്നത്?ചാര നിറമുള്ള തുവലുകള്‍, ചുവന്ന കൊക്ക്, കണ്ണുകളില്‍ വിഷാദവും.കൈ നീട്ടി തൊടാന്‍ ഞാന്‍ ശ്രമിച്ചതേ ഇല്ല. ഒരു പക്ഷെ, മെട്രോ രയിലിന്റെ പണികള്‍ക്കായി ബലികഴിക്കപെട്ട വൃക്ഷത്തിലെ കുടു നഷ്ട്ടപെട്ട പൈങ്കിളിയാകാം അവള്‍. അതോ എന്‍റെ മനസ്സോ?    

No comments:

Post a Comment