Friday, January 24, 2014

പന്തല്‍സങ്കടങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍,
പൂഴിമണ്ണില്‍,
കാറ്റിന് പിഴുതെറിയാനാവാത്ത,
ഒരു പന്തലിടണം.
ഓര്‍മ്മയുടെ തിളക്കംകൊണ്ട്
കാലുകള്‍ നാട്ടണം.
നേര്‍ത്ത ഇഷ്ടത്തിന്‍റെ
നുള്ളുകള്‍ കൊണ്ട്
അലങ്കരിക്കാം.
ആടിയുലയുന്ന തണലില്‍
പുറം തിരിഞ്ഞ്, ആരോ.....

മുഖം പൊത്തിക്കരഞ്ഞ്,
ഞാനും..........


No comments:

Post a Comment