Thursday, April 24, 2014

ദൂരം.നിറമിഴിയില്‍ ഒരു വസന്തമുണ്ട്.
വീണു ചിതറാന്‍ ഒരു മോഹവും.
നടന്നകലും തോറും വിരക്തിയുടെ
കുട നിവര്‍ത്തുന്നു, ധാരണകള്‍.

നിര്‍ണ്ണയങ്ങളുടെ മണ്‍പുറ്റുകളില്‍
ഒരു പടുതിരി കൊളുത്തി
വലംവച്ച് പിന്‍ തിരിയാന്‍,
നീണ്ട പാതയില്‍ ഇടവഴികളില്ല.

പുലരിയിലേക്ക് നടന്നു കയറാന്‍,
ഇനിയൊരു ചക്രവാള ദൂരം..

No comments:

Post a Comment