Monday, May 27, 2013

ഇനി വയ്യ.വയ്യൊരു  നീലക്കടലാവാൻ,
നീലാകാശം വാരിയണക്കുമ്പോൾ.
ഇനിയും കരിമഷി എഴുതേണ്ട 
കഥ പറയുന്നൊരു നീർമിഴിയിൽ.
ഗദ്ഗത ഗാനം മൂളേണ്ട 
പവിഴം പോലുള്ളധരത്താൽ.
ഒരു പുതു മഴയിൽ നനയേണ്ട
പൂ പോലുള്ളൊരു പാദങ്ങൾ.
അലയും ഓർമ്മകൾ മായുമ്പോൾ,
വെറുതെ മറവിയിലാഴ്ന്നമരാം. 
 

No comments:

Post a Comment