. നിശ്ശബ്ദത അഭൗമമാണ്.കേൾക്കാത്തതൊക്കെ ഒളിച്ചു വച്ച് ഉപാധിയില്ലാത്ത, പറയാത്ത അറിയാത്ത പ്രണയമായി പടിയിറങ്ങിപ്പോകുന്നതും അതുതന്നെ.എന്തിന്?
നോവിന്റെ മയില്പ്പീലികൊണ്ട് വൃത്തം വരയ്ക്കുന്ന യഗ്ന്യം .കടിഞ്ഞാണില്ലാത്ത കുളംമ്പടികളുടെ കാപട്യം. വെറുതെ ചില മോഹങ്ങള്. മതി...ഇത്രയും മതി.മുദ്രയില്ലാത്ത നാണയം പോലെ, കടലിടുക്കിലെ ഏകയായ മത്സ്യകന്യക പോലെ, ദിക്കറിയാത്ത സഞ്ചാരിയെപ്പോലെ,കഥയറിയാത്ത പ്രണയിനിയെപ്പോലെ.....എന്നിട്ടും മിഴികൾ ഇറുക്കിയടച്ച്
ചിറകുകൾ വീശി വീശി, ചക്രവാളം താണ്ടി, കാറ്റിനെ മയക്കിയതെങ്ങിനെ?
No comments:
Post a Comment