മൗനം.
ഒരുപാട് പറയാനുള്ളപ്പോഴാണ്,മൗനം അണിഞ്ഞൊരുങ്ങി ഒപ്പം നടക്കുക.
ചുവന്ന അധരങ്ങളെ നിരാകരിച്ച്,
കൺപീലികളിൽ ഒളിച്ചിരിക്കുക. നിലക്കാതെ നൃത്തംചെയ്തു മോഹിപ്പിക്കുക.
സമ്മാനം മോഹിക്കാതെ, താങ്ങില്ലാതെ തളർന്നു വീഴുക. നാടവസാനിക്കുന്ന അറ്റത്താണ്,
കാറ്റും മഴയും വെയിലും തലോടാത്ത എന്റെ
ഒരൊറ്റമുറി വീട്.
ഞാനാ മുറി തുറന്നിട്ടു.
പുറത്തേക്ക് നിറഞ്ഞൊഴുകി മുറ്റത്താകെ നിറഞ്ഞ സ്വപ്നംകൊണ്ട് മൂടിപ്പുതച്ച്, ഏകാകിയായി.
എന്നിട്ട്, വാചാലതയോടെ തീരാത്തൊരു ഭ്രമമായി ചിറകുവീശി എന്നിൽ മാത്രമൊളിക്കുന്ന പ്രഹേളികയെ കുടിയിരുത്താൻ,
മൗനത്തിൽ ഒളിച്ചു.
No comments:
Post a Comment