നിളയുടെ തീരത്തെ, അതിമനോഹരമായ ദേശമംഗലം എന്ന ഗ്രാമം.വീട്ടിൽ നിന്ന് പാടത്തേക്ക് ഇറങ്ങാനുള്ള പടിക്കെട്ടിലിരുന്ന് വളഞ്ഞൊഴുകുന്ന പുഴയിലേക്ക് നോക്കി, കാറ്റേറ്റ് കുറെ നേരമിരുന്നാൽ മനസ്സ് നിറയും.പറന്നുപോകുന്ന കിളികളുടെ കലപിലകേൾക്കാൻ എന്ത് രസമാണ്. ഇടക്ക് കുന്നിറങ്ങി ആരവത്തോടെ പെയ്തിറങ്ങുന്ന ചാറ്റൽമഴയിൽ നനയാം....... പത്തായപ്പുരയുടെ ജനലിന് പുറത്ത് പൂത്ത് നിൽക്കുന്ന പാരിജാതത്തിന്റെ സുഗന്ധം ആസ്വദിച്ച്, ആട്ടുകട്ടിലിൽ സ്വപ്നം കണ്ടിരിക്കാം......ഇടക്കൊക്കെ ഇങ്ങനെ പോയിവരാറുണ്ട്.ഈ ഓർമ്മകൾ പോലും എന്തൊരു ഊർജ്ജമാണ് പ്രദാനം ചെയ്യുന്നത്.
No comments:
Post a Comment