ഒറ്റയ്ക്ക്.
നിൽക്കാൻ,തിരിഞ്ഞുനോക്കാൻ, പിന്നെ ആഴമളക്കാൻ നിന്റെ സ്വപ്നങ്ങളിൽ ഞാൻ കിടന്നുറങ്ങി.ഉണങ്ങിവീണ ഇലകളിൽ ചായം പുരട്ടി ഒളിച്ചുവച്ചു. പലവട്ടം കണ്ടൊരു സ്വപ്നം പങ്കുവെക്കാൻ തിടുക്കപ്പെട്ടപ്പോൾ, പൊയ്മുഖം ധരിച്ച് മുൾച്ചെടിയിൽ മുഖമമർത്തി ചിരിച്ചതെന്തിനാ.... ചിറകില്ലാത്ത മാലാഖ, കടുംനിറമുള്ള ഉടുപ്പുകൊണ്ടു മുഖംമറച്ചു....
No comments:
Post a Comment