കിളിയായി.
ചിറക് ഇടക്കിടെ വീശി, കൊത്തിപ്പറുക്കി, ചിലച്ച് പലതും പറഞ്ഞ്, ഇലകൾക്കിടയിൽ പതുങ്ങിയിരുന്ന്, നിരീക്ഷിക്കുന്ന പക്ഷിയാകാൻ ശ്രമിച്ചപ്പോൾ, മെലിഞ്ഞുനീണ്ട ഒരു ചുള്ളിക്കമ്പുകൊണ്ട് ചുണ്ടിൽ തട്ടി, എന്തിനാണ് എന്നെ നിശ്ശബ്ദയാക്കിയത്?ഒരുപാട്ടിലും,ഒരുപൂവ്വിലും, ഒരുകാറ്റിലും തിരയാതെ,ഈണങ്ങൾ ശ്രവിക്കാതെ ഞാനിതാ നിന്നെ വിസ്മരിക്കുന്നു.മൈതാനത്താകെ കുഞ്ഞുഗുഹകളുണ്ട്.അതിലൊന്നിൽ, ഞാൻ ഒളിച്ചിരിക്കട്ടെ.
No comments:
Post a Comment