ചുണ്ടുകൾ പറഞ്ഞത്.
തേച്ചു മിനുക്കാത്ത ചുമരിന്റ കിഴക്കേ കോണിൽ ഇത്തിരി ഉയരത്തിൽ, അവശേഷിച്ച ഒറ്റച്ചുണ്ട് ഞാൻ ഒളിച്ചുവച്ചു.എനിക്കും മനോഹരമായ, ഇളം റോസ് നിറമുള്ള, മൃദുലമായ ചുണ്ടുകൾ ഉണ്ടായിരുന്നു.അഭിപ്രായങ്ങൾ കുതിച്ചൊഴുകി, കുഞ്ഞിപ്പൂമ്പാറ്റകളെ പോലെ മുറ്റത്തിറങ്ങി അവ ചിലരുടെ ഇടയിലൂടെ തെന്നിപ്പറന്നപ്പോഴാണ്, ചുണ്ടിന്റെ ഒരരുക് മാഞ്ഞുപോയത്. മുൻപല്ലുകൾകൊണ്ടു ഞാൻ ശേഷിച്ച ഭാഗത്തെ മുറുകെപ്പിടിച്ചു. നിറം മാറാനൊരുങ്ങി, ഒറ്റച്ചുണ്ടപ്പോൾ ഒരു സ്വകാര്യം
പറഞ്ഞു.ചുണ്ടുകൾ പറന്നുപോകുമ്പോൾ,മുഖംപൊത്തിക്കരയരുത്.ഉള്ളിലൂടെ തടസ്സങ്ങളില്ലാത്ത, നിനക്കുമാത്രം സ്വന്തമായ ഉറപ്പുള്ളൊരു വഴിയുണ്ട്.വഴിയിലൊക്കെ ഇളംചുവപ്പാർന്ന ചുണ്ടുകൾ വില്പനക്കുണ്ട്.അവയെ വാരിയെടുക്കാതെ ആഞ്ഞു നടന്നുകൊള്ളുക.....കാരണം, നിന്റെ ഒറ്റച്ചുണ്ടിന് നല്ല ചൂടും ഭംഗിയുമുണ്ട്.
പുഞ്ചിരിയുടെ ഒരു ചിത്രമെടുത്ത് ഞാനപ്പോൾ, ചുണ്ടിന്റെ സ്ഥാനത്ത് പതിച്ചു വച്ചു.
No comments:
Post a Comment