വാതിൽ.
തുറന്ന ഏതാനും വാതിലുകൾ.അടക്കുവാൻ കുറച്ച് വാതിലുകൾ.ചിലത് താഴുകൾ ഇല്ലാത്തത്.മുന്നിലൊരു നിഴലുണ്ടെന്നപോലെ, പാതിചാരിയ നിലയിൽ തിരശ്ശീല നീക്കി എന്തോ കാത്തിരിക്കുന്നു. ഒരുകരിയിലയിൽ കോറിയിട്ട വരികൾ പറന്നു പറന്നു വന്ന്, എന്തോ പറയുമ്പോൾ, ഭൂതകാലം അമ്പേ മറക്കണം.ഒരു തളിരില തിരഞ്ഞു വെറുതെ യിരിക്കണം.കാരണം വാതിലുകൾ ഒരിക്കലും അടയുകയില്ല.സ്വപ്നങ്ങൾക്ക് കടിഞ്ഞാണുമില്ല.എനിക്ക് നീയാകാനുമാകില്ല.നമുക്കിടയിൽ ഞാനൊരിക്കലും പാലം പണിയില്ല. നിറഞ്ഞ ചിന്തകളുമായി,പുഴക്കരയിലെ കൂടാരത്തിൽ തനിച്ചാണ് ഞാൻ.മടുപ്പിന്റെ മാലയിൽ അവസാനമായി ഒരു മരതകം കോർത്തുവച്ചു ഞാൻ.
No comments:
Post a Comment