Tuesday, October 19, 2021

 കൊടുംങ്കാറ്റ്.

കരിയിലയുടെ തണൽ കാത്തിരിക്കാത്ത മണ്ണാംകട്ട.മഴപെയ്യട്ടെ.പതുക്കെ പതുക്കെ മഴത്തുള്ളികളിൽ നനഞ്ഞ്‌,പറയാനുള്ളത് കുറെ ബാക്കിവച്ച്‌ തിരോധാനം.നനഞ്ഞു കുതിരുമ്പോൾ അതിനുള്ളിൽ ഒളിച്ചിരുന്ന പുതുജീവൻ കണ്ണ് തുറക്കും.രണ്ടില വിരിയും.അപ്പോൾ കാറ്റ് വീശും.പാറിവന്ന മണ്ണ് വന്ന് പൊതിയും.വീണ്ടും മണ്ണാംകട്ടയായി വെറുതെ ചിരിക്കും. കാറ്റിൽ പറന്നുപോകുന്ന കരിയിലകളെ കാത്തിരിക്കരുത്.മനസ്സിൽ ഒരു കൊടുംങ്കാറ്റ് സ്വാതന്ത്ര്യം കാംക്ഷിച്ച് ചുറ്റിത്തിരിയട്ടെ. നിരാകരിക്കാതിരിക്കാൻ ദൂരെ പെയ്യുന്ന മഴയ്ക്ക് സ്വയം സമർപ്പിക്കാം.അർത്ഥമില്ലാത്ത,മഴവില്ല് പോലത്തെ ചെറുകഥകൾ പറഞ്ഞുകൊണ്ട് വെറുതെ കാത്തിരിക്കാം.

No comments:

Post a Comment