Tuesday, October 19, 2021

 കണ്ണുകൾ.

പുള്ളിയും കുത്തുമുള്ള,നല്ലമിനുപ്പുമുള്ളതാണ് ശരീരം.ഇഴഞ്ഞ് പോകാൻ നന്നായി കഴിയും.പക്ഷെ, പൊതുവെ കാഴ്ച കുറഞ്ഞ, നെറുകയിലെ ഒറ്റക്കണ്ണാണ് വ്യത്യസ്തമാക്കുന്നത്. കാഴ്ചകൾ കണ്ടെടുക്കുകയെന്നത് വല്ലാത്ത പരാധീനതയാകുന്നു.നിരീക്ഷണങ്ങൾ ചേർത്ത് വച്ച്, ഒരു ഖണ്ഡിക മിനുക്കിയെടുക്കാൻ പരിശ്രമം വേണം.അതൊരു അന്തമില്ലാത്ത ചിന്തയുടെ കൂട്ടുകാരനാകണം.പതുക്കെ വിടരുന്ന പൂപോലെ മനോഹരമാക്കണം.വേലിക്കലെ മാളത്തിൽ, ഊതിയൂതി മിനുക്കിയ മാണിക്കക്കല്ലുണ്ട്.പക്ഷെ, പിന്നിലേക്ക് മാത്രമുള്ള അല്പം കാഴ്ച, വേലി തീർക്കുന്നു.മിന്നിത്തിളങ്ങുന്ന മാണിക്കക്കല്ല്, മഞ്ഞു പെയ്യുന്ന രാത്രിയിൽ വന്നെത്തും മുൻപേ, ഈ ഒറ്റക്കണ്ണ് പൊഴിച്ചുകളയണം.മറ്റൊരു പ്രതലത്തിലൂടെയുള്ള കാഴ്ചകൾ രസകരമാണ്. പുതിയ മാളവും, അതിനപ്പുറത്തെ ലോകവും സ്വന്തമാക്കുമ്പോൾ, മറ്റൊരു കഥയുടെ ചില്ലുകൾ, ചെറുതരികളായി ഉടഞ്ഞു മൂടുമ്പോൾ, വെറുതെ ചിരിക്കാൻ അധികം പ്രയത്നം എന്തിനാണ്? തീരാത്ത കുഞ്ഞുവരികളാണ്, ജീവിതം.

No comments:

Post a Comment