Tuesday, October 19, 2021

 ചിന്ത.

ചിന്തിച്ചിരിക്കാൻ വെറുതെ തിരിഞ്ഞുനോക്കി.ഏകദേശം വിജനമായ വഴിയിൽ അവിടെയും ഇവിടെയുമായി പൊട്ടുപോലെ ചിലത്. ഏത് തിരഞ്ഞെടുക്കും.തിടുക്കം വേണ്ട.തിങ്ങിമറിയുന്ന വിചാരങ്ങളെ ഒന്നു തരംതിരിക്കണം.കാണാക്കനിപോലെ കണ്ടെത്തണം.ആരുംകാണാതെ ഒളിച്ചുവയ്ക്കണം.ഒരുകാറ്റു പതുക്കെ വീശി അകലേക്ക് നീങ്ങിപ്പോയപ്പോൾ വ്യംഗ്യമായി ക്ഷണിച്ചു.കാത്തിരിക്കുന്ന, മുള്ളുള്ള ശിഖരത്തിലെ കുഞ്ഞു പൂവിനെ തേടാൻ പറഞ്ഞു.നിറംമങ്ങിയ,കരിവാളിച്ച മുഖത്ത്, ആ പൂവിനെ ചേർത്ത് വയ്ക്കാൻ ഉപദേശിച്ചു.അപ്പോൾ ചിന്തകൾ മാഞ്ഞുപോയി.ചെറുമഴയും, പൂത്തുലഞ്ഞ പവിഴമല്ലിയും കണ്ണുപൊത്തി.ഒരു പക്ഷി പാറിവന്നു ചിലച്ചു. ഇതുവരെ ചിന്തിക്കാത്ത,പങ്കുവയ്ക്കാനാകാത്ത ഒന്ന് അതിവേഗം അവളിലാകെ നിറഞ്ഞു.ഒറ്റക്കിരിക്കുമ്പോൾ കണ്ണുകളിൽ അഞ്ജനമെഴുതണമെന്ന്, ആരോ സ്വകാര്യം പറഞ്ഞു.

No comments:

Post a Comment